ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളാണ്, 85000 തൊഴിലാളികളെ ഉടന്‍ പുറത്താക്കും: ബി.ജെ.പി എം.പി
national news
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളാണ്, 85000 തൊഴിലാളികളെ ഉടന്‍ പുറത്താക്കും: ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th August 2020, 5:18 pm

ബംഗളൂരു: ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളാണെന്നും ചതിയന്‍മാരാണെന്നും ഹെഗ്‌ഡേ പറഞ്ഞു.

സംസ്ഥാനത്തെ ബി.എസ്.എന്‍.എല്ലിന് അടിസ്ഥാന സൗകര്യവും പണവും നല്‍കിയിട്ടും ടെലികോം ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിനുള്ള പരിഹാരം സ്വകാര്യവല്‍ക്കരണമാണ്. അത് നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. 85000 ത്തോളം തൊഴിലാളികള്‍ എന്തായാലും പുറത്താക്കപ്പെടും, അതിന് ശേഷം കൂടുതല്‍ പേരെ പുറത്താക്കണം’, ഹെഗ്‌ഡേ പറഞ്ഞു.

ഹെഗ്‌ഡേയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anantkumar Hegde BJP BSNL Employees