| Wednesday, 3rd April 2019, 1:27 pm

54000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം അംഗീകരിച്ച് ബി.എസ്.എന്‍.എല്‍; നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പിനുശേഷമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 54,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിര്‍ദേശം ബി.എസ്.എന്‍.എല്‍ ബോര്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. തീരുമാനം നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പു കഴിയുംവരെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ പാനലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. മാര്‍ച്ചില്‍ നടന്ന ബി.എസ്.എന്‍.എല്‍ ബോര്‍ഡ് യോഗത്തില്‍ പാനല്‍ മുന്നോട്ടുവെച്ച 10 നിര്‍ദേശങ്ങളില്‍ മൂന്നെണ്ണം ബോര്‍ഡ് അംഗീകരിച്ചതായാണ് ബി.എസ്.എന്‍.എല്ലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

തെരഞ്ഞെടുപ്പു കഴിയുംവരെ തീരുമാനം നടപ്പിലാക്കാന്‍ സാധ്യത കുറവാണ്. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

“വി.ആര്‍.എസ് പാക്കേജുകളും പിരിച്ചുവിടലും മറ്റും തൊഴിലാളികളെയും തെരഞ്ഞെടുപ്പിനെയും വലിയ തോതില്‍ ബാധിക്കും. അതിനാലാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുപ്പ് കഴിയുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചത്.” എന്നാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിലെ വൃത്തങ്ങള്‍ പറയുന്നത്.

Also read:കോണ്‍ഗ്രസ് പ്രകടപത്രികയിലെ രാഹുലിന്റെ ചിത്രം: അതൃപ്തി രേഖപ്പടുത്തി സോണിയ; പരിപാടിക്കിടെ പ്രതിഷേധം അറിയിച്ചെന്നും റിപ്പോര്‍ട്ട്

വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58 ആയി കുറയ്ക്കുക, 50ന് മുകളില്‍ പ്രായമുള്ള എല്ലാ തൊഴിലാളികള്‍ക്കും വി.ആര്‍.എസ് സ്‌കീം, ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കുന്നത് വേഗത്തിലാക്കുക എന്നീ നിര്‍ദേശങ്ങളാണ് ബോര്‍ഡ് അംഗീകരിച്ചത്.

വിരമിക്കല്‍ പ്രായവും വി.ആര്‍.എസുമായും ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബി.എസ്.എന്‍.എല്ലിലെ 54,451 തൊഴിലാളികള്‍ പുറത്തുപോകുന്നതിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബി.എസ്.എന്‍.എല്ലിലെ ആകെ തൊഴിലാളികളുടെ 31% വരും ഇത്.

We use cookies to give you the best possible experience. Learn more