ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2012, 10:16 am
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. മെഡിക്കല്‍ അലവന്‍സ്, എല്‍.ടി.സി ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, 78.2% ശതമാനം ക്ഷാമബത്ത ചേര്‍ത്ത് 2007 മുതലുള്ള ശമ്പളം പുനര്‍നിര്‍ണയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ദേശീയ അടിസ്ഥാനത്തില്‍ 18 സംഘടനകളാണു പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുള്ളത്. ബി.എസ്.എന്‍.എല്ലിന്റെ ഭാഗമല്ലാത്ത ഐ.ടി.എസ് ഓഫിസര്‍മാര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ 15 അലവന്‍സുകള്‍ പുതുക്കി നല്‍കാന്‍ തയാറായി.
അതേസമയം ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ആവശ്യമുന്നയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നിലപാടെടുത്തിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകാത്ത നടപടിയില്‍ പ്രതിഷേധിച്ചുകൂടിയാണു സമരമെന്നു കണ്‍വീനര്‍ അറിയിച്ചു.