| Thursday, 10th October 2019, 3:38 pm

ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുമെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങുന്നു. ശമ്പളം ലഭിച്ചില്ലെങ്കില്‍ ദീപാവലിക്ക് ശേഷം പണിമുടക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

ആഗസ്റ്റ്, സെപ്തംബര്‍ മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പൊതുമേഖലാ കമ്പനികളുടെ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

‘ദീവാലിക്ക് മുന്നോടിയായി ഇത്തരം നടപടികള്‍ ശരിയാണോ? ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ വെറുതെയിരിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഞങ്ങള്‍ സമരം നടത്തും’ എം.ടി.എന്‍.എല്‍ യൂണിയന്‍ കണ്‍വീനര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരു കമ്പനികളും പുനരുദ്ധീപിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് ബി.എസ്.എന്‍.എല്‍ യൂണിയന്‍ നേതാവ് കെ.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇരുകമ്പനികളിലെയും തൊഴിലാളികള്‍ ഒക്ടോബര്‍ 10 നും 16 നും മുംബൈ, ന്യൂദല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാന്‍ ധനമന്ത്രാലയം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കമ്പനി അടച്ചുപൂട്ടാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതലായതിനാലാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more