കാല്‍നൂറ്റാണ്ടോളം ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍; ഇപ്പോള്‍ കുടുംബം പുലര്‍ത്താനായി പെട്ടികടയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇരുപത്തഞ്ച് വര്‍ഷം ബി.എസ്.എന്‍.എല്ലില്‍ ജോലി നോക്കി, ശമ്പള കുടിശ്ശിക പോലും നല്‍കാതെ കമ്പനി പുറത്താക്കിയപ്പോള്‍ ഉപജീവനത്തിനായി പെട്ടികട നടത്തുകയാണ് വെസ്റ്റ്ഹില്‍ സ്വദേശിയായ ശ്യാം. ജീവിക്കാന്‍ മറ്റ് മാര്‍ഗമൊന്നും ഇല്ലാതെ വന്നപ്പോള്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് ശ്യാം കല്ലായില്‍ പെട്ടികട നടത്താന്‍ തീരുമാനിച്ചത്. മൂന്നു മാസമായി പെട്ടികടയില്‍ ലോട്ടറിയും ദാഹശമിനിയും വിറ്റാണ് ശ്യം കുടുംബം നോക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക പോലും നല്‍കാതെയാണ് ബി.എസ്.എന്‍.എല്‍ പെട്ടെന്നൊരു ദിവസം ഇനി മുതല്‍ ഇവിടെ ജോലിയില്ലെന്ന് പറഞ്ഞതെന്ന് ശ്യാം പറയുന്നു. ജീവനക്കാര്‍ ചേര്‍ന്ന് സമരം നടത്തിയെങ്കിലും വിജയം കണ്ടില്ല. ബി.എസ്.എന്‍.എലില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ശ്യാം പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ ശ്യം പെട്ടികടയില്‍ ഉണ്ടാകും. പിടിച്ചു നില്‍ക്കണമെങ്കില്‍ എന്തെങ്കിലും തൊഴില്‍ ചെയ്യണമല്ലോ ശ്യാം പറയുന്നു. ഭാര്യയും ഒരു മകളുമുള്ള ശ്യാം വാടക വീട്ടിലാണ് ഇപ്പോള്‍ താമസം. പിരിച്ചു വിട്ട ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക എങ്കിലും നല്‍കി ഉപജീവനത്തിന് മറ്റൊരു മാര്‍ഗം കണ്ടെത്താന്‍ കമ്പനി തയ്യാറാകണമെന്നാണ് ശ്യാമിപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം.