ന്യൂദല്‍ഹി: രാജ്യത്തെ ജവാന്‍മാരെ യോഗ പരിശീലിപ്പിച്ചതിന് പിന്നാലെ അവര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളെല്ലാം രാംദേവിന്റെ പതഞ്ജലി ഉത്പ്പന്നങ്ങളാക്കാനും തീരുമാനം.
Dont Miss മാര്‍ത്താണ്ഡം പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
പതഞ്ജലിയുടെ എഫ്.എം.സി.ജി ബ്രാന്‍ഡ് പ്രൊഡക്ടുകള്‍ രാജ്യത്തെ ബി.എസ്.എഫ് ട്രൂപ്പുകളില്‍ വിതരണം ചെയ്യാനുള്ള അനുമതിയാണ് ബാബാ രാംദേവിന് ലഭിച്ചിരിക്കുന്നത്.
ബി.എസ്.എഫിന്റെ ക്യാമ്പസുകളിലും ട്രൂപ്പുകളിലും പതഞ്ജലിയുടെ നിരവധി സ്റ്റോറുകളാണ് തുറക്കാന്‍ പോകുന്നത്. ദല്‍ഹിയിലെ ബി.എസ്.എഫ് ക്യാമ്പില്‍ ആദ്യത്തെ ഷോപ്പിന്റെ ഉദ്ഘാടനം ഇന്നാണ് നടക്കുന്നത്. ബി.എസ്.എഫ് വൈഫ്‌സ് അസോസിയേഷനുമായി ഒരു ധാരണാപത്രവും പതഞ്ജലി ഉണ്ടാക്കിയിട്ടുണ്ട്.
ഹരിദ്വാറിലെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡാണ് രാജ്യത്തെ ബി.എസ്.എഫ് ക്യാമ്പുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുക. രാജ്യത്തുടനീളമുള്ള ബി.എസ്.എഫ് ക്യാമ്പുകളില്‍ 15 ശതമാനം മുതല്‍ 28 ശതമാനം ഡിസ്‌ക്കൗണ്ടോടെയാണ് ഉത്പ്പന്നമെത്തിക്കുകയെന്ന് ബി.എസ്.എഫ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
അതേസമയം പതഞ്ജലിയെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മോദി സര്‍ക്കാരിന് കീഴില്‍ യഥാര്‍ത്ഥ അച്ഛേ ദിന്‍ ലഭിച്ചത് ബാബാ രാംദേവിനാണെന്നാണ് വിമര്‍ശനം.
സി.ആര്‍.പി.എഫിന്റെ കാവലില്‍ വി.ഐ.പി സുരക്ഷയോടെ കഴിയുന്ന രാംദേവിന് വഴിവിട്ട സഹായമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.