“തേജ്ബഹദൂര്‍ ഭാര്യയുമായി അവസാനം സംസാരിച്ചപ്പോള്‍ ബി.എസ്.എഫ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്. കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.” വിജയ് പറഞ്ഞു.
ന്യൂദല്‍ഹി: സൈനിക ക്യാമ്പിലെ ദുരവസ്ഥയെ കുറിച്ച് പരാതി പറഞ്ഞ ബി.എസ്.എഫ് ജവാന്‍ തേജ്ബഹദൂറിനെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജവാന്റെ കുടുംബം ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നു.
തേജ്ബഹദൂറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകകയാണെന്നും ഇതു സംബന്ധിച്ച് ബി.എസ്.എഫിന് രണ്ടു കത്തുകളെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഭാര്യാ സഹോദരന്‍ വിജയ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. “തേജ്ബഹദൂര്‍ ഭാര്യയുമായി അവസാനം സംസാരിച്ചപ്പോള്‍ ബി.എസ്.എഫ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്. കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.” വിജയ് പറഞ്ഞു.
Read more: സമരം ചെയ്യുന്ന വലിയ ചേട്ടന്‍മാരേ.. സ്‌കൂട്ടാവല്ലേ നിങ്ങളുടെ പണി തീര്‍ന്നിട്ടില്ല
മറ്റു രാജ്യക്കാരനെന്ന പോലെ തേജ്ബഹദൂര്‍ നല്‍കിയ വി.ആര്‍.എസ് (വളണ്ടറി റിട്ടയര്‍മെന്റ് സര്‍വീസ്) അപേക്ഷ സൈന്യം തള്ളിയിട്ട് അദ്ദേഹത്തിനെതിരെ ആന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. വി.ആര്‍.എസ് നല്‍കിയ ശേഷം വേണമെങ്കില്‍ അവര്‍ക്ക് തേജ്ബഹദൂറിനെതിരെ അന്വേഷണം നടത്താമായിരുന്നു. വിജയ് പറഞ്ഞു.
തിങ്കളാഴ്ച തേജ്ബഹദൂറിന്റെ ഭാര്യ ഷര്‍മിളയും സഹോദരന്‍ രണ്‍ബീര്‍ സിങും പാരമിലിട്ടറി ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മയെ സന്ദര്‍ശിച്ചിരുന്നു. നല്ല നിലയില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തേജ്ബഹദൂറിന്റെ ഫോണ്‍ വന്നതിന് ശേഷം കെ.കെ ശര്‍മ്മയുമായി ബന്ധപ്പെട്ടപ്പോള്‍ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. വിജയ് പറഞ്ഞു.
തന്നെ ഭീഷണിപ്പെടുത്തിയെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും തേജ്ബഹദൂര്‍ ഫോണിലൂടെ ഷര്‍മിളയോട് പറഞ്ഞിരുന്നു.