ഡൂള്‍ന്യൂസ് ഡെസ്‌ക്15 hours ago
ദല്‍ഹി: പ്രധാനമന്ത്രിയുടെ പേര് ബഹുമാനമില്ലാതെ ഉച്ചരിച്ചെന്നാരോപിച്ച് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു. ബി.എസ്.എഫ് സൈനികന്‍ സഞ്ജീവ് കുമാറിനാണ് ഒരാഴ്ചത്തെ ശമ്പളം നഷ്ടമായത്.
കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബി.എസ്.എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെ അവതരിപ്പിച്ച റിപ്പോര്‍ട്ട് അവതരണത്തിനിടെ മോദി എന്ന് അഭിസംബോധന ചെയ്തതാണ് സഞ്ജീവിന് വിനയായത്.
മോദി പ്രോഗ്രാം എന്നുച്ഛരിച്ചത് ആദരവോടെയല്ലെന്നും ശ്രീ എന്നോ ബഹുമാനപ്പെട്ട എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്നും കണ്ടെത്തിയാണ് നടപടി.
ബറ്റാലിയന്‍ കമാന്‍ഡ് ഓഫീസര്‍ അനുപ് ലാല്‍ ഭഗത് ആണ് സഞ്ജീവിനെതിരെ നടപടിയെടുത്തത്. ബി.എസ്.എഫ് ആക്ട് സെക്ഷന്‍ 40 പ്രകാരമാണ് നടപടി.