പഞ്ചാബ്: ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷാവേലികളുടേയും റോഡുകളുടേയും വിവരങ്ങള്‍ പാകിസ്താന്‍ ഏജന്റിന് കൈമാറിയ ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍. ഇതിന് പുറമേ ബി.എസ്.എഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ട നമ്പറുകളും കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ഷെയ്ക്ക് റിയാസുദ്ദീന്‍ ആണ് അറസ്റ്റിലായത്. മാസങ്ങളായി ഇയാളെ ബി.എസ്.എഫ് ഇന്റലിജെന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റും ചാരനുമായ മിറാജ് ഫൈസലിനാണ് റിയാസുദ്ദീന്‍ അതിര്‍ത്തി വേലികളുടെയും അതിര്‍ത്തിയിലെ റോഡുകളുടെയും നിര്‍ണായക ദൃശ്യങ്ങള്‍ കൈമാറിയത്.
ALSO READ: തുടക്കം തകര്‍ച്ചയോടെ; ഒടുവില്‍ രക്ഷകനായി കാര്‍ത്തിക്ക്: വിന്‍ഡീസിനെതിരെ ഇന്ത്യയക്ക് ജയം
പഞ്ചാബിലെ ഫിറോസ്പൂരിലെ ബി.എസ്.എഫ് 29 ാം ബറ്റാലിയനില്‍ ആയിരുന്നു റിയാസുദ്ദീനെ നിയമിച്ചിരുന്നത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. 29 ാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക രഹസ്യവിവര നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്സുചെയ്തു.
കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ രഞ്ജിത്ത് സിംഗ് വ്യക്തമാക്കി.