ന്യൂദല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ചാരന്‍ പിടിയില്‍. ബി.എസ്.എഫ് പോസ്റ്റുകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
21കാരനായ മുഹമ്മദ് ഷാറൂഖ് ആണ് പിടിയിലായത്. മൊറാബാദ് സ്വദേശിയാണ് ഇയാള്‍. ഇയാളില്‍ നിന്നും പാക്കിസ്ഥാന്‍ മൊബൈല്‍ ഫോണ്‍ ബി.എസ്.എഫ് പിടിച്ചെടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ആറ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അദ്ദേഹം അംഗമാണെന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി.