|

ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍; നിഫ്റ്റി 8000 കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ഓഹരി വിപണി വീണ്ടും ചരിത്രനേട്ടം കുറിച്ചു. സെന്‍സെക്‌സ് 27000 പോയിന്റും നിഫ്റ്റി 8,075 പോയിന്റും ഭേദിച്ച് കുതിപ്പ് തുടരുകയാണ്.

5.7 ശതമാനത്തിലേക്ക്  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പുരോഗമിച്ചതാണ് ഓഹരി വിപണിക്ക് കരുത്ത് പകര്‍ന്നത്. 694 ഓഹരികള്‍ നേട്ടത്തിലും 172 എണ്ണം ഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ  73 പോയിന്റുകള്‍ മുന്നേറി 8,027ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്്. 229 പോയിന്റ് നേട്ടത്തോടെ 26,867ലാണ് സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

സിപ്ലാ, മഹീന്ദ്ര, എച്.ഡി.എഫ്.സി, ഹീറോ മോട്ടോകോര്‍പ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് ഇന്നലെ ഉയര്‍ന്ന നിലയിലെത്തിയ ഓഹരികള്‍.

Latest Stories