| Monday, 6th March 2023, 1:54 pm

പ്ലാസ്റ്റിക് കവറുകൾ പറന്നുയർന്നു ; ലാൻഡ് ചെയ്യാനാകാതെ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ ഹെലികോപ്റ്റർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൽബുർഗി: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ് യെദിയൂരപ്പ സഞ്ചരിച്ചിരുന്ന കൽബുർഗിയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. ഹെലിപാഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്നാണിത്.

ശക്തമായ കാറ്റ് വീശിയതോടെ ഹെലിപാഡിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകൾ മുകളിലേക്ക് പറന്നുയരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അധികാരികൾ സ്ഥലത്തെത്തി ഹെലിപാഡിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്.

Content Highlight: BS Yediyurappa’s helicopter faces landing issues in Kalaburgi due to plastic bags

We use cookies to give you the best possible experience. Learn more