ബ്രൂസ്‌ലീയുടെ ജീവിതവും സിനിമയാകുന്നു; സംഗീതം എ.ആര്‍ റഹ്മാന്‍
India
ബ്രൂസ്‌ലീയുടെ ജീവിതവും സിനിമയാകുന്നു; സംഗീതം എ.ആര്‍ റഹ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th August 2017, 10:17 pm

മുംബൈ: ആയോധനകലയിലെ അവസാനവാക്കായ ബ്രൂസ്‌ലീയുടെ ജീവിതകഥ സിനിമയാകുന്നു. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബ്രൂസ്‌ലീയുടെ മകള്‍ ഷാനോണ്‍ ലീ തന്നെയാണ്.

ഇന്ത്യയുടെ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റു കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ചിത്രത്തിന് ലിറ്റില്‍ ഡ്രാഗണ്‍ എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്.

ഹോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ സിനിമയുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


Also Read: ‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, ഒന്നു വിശ്വസിക്ക്…’; കെ.സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ


1940 നവംബറിലാണ് ബ്രൂസ്‌ലീയുടെ ജനനം. അസാധ്യമായ മെയ്‌വഴക്കത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ബ്രൂസ്‌ലീ 1973 ല്‍ തന്റെ 33-ാം വയസിലാണ് മരണപ്പെടുന്നത്. ജീവിതത്തിലുടനീളം അവഗണനകള്‍ നേരിട്ട ബ്രൂസ്‌ലീ അതിനെയൊക്കെ അസാമാന്യകരുത്തോടെയാണ് നേരിട്ടത്. താരത്തിന്റെ ജീവിതം സിനിമയാകുന്നതോടെ അതെല്ലാം വീണ്ടും ചര്‍ച്ചയാകും.

സച്ചിന്റെ ജീവചരിത്രസിനിമയ്ക്കുശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും ഒരു ജീവചരിത്രസിനിമയുമായി സഹകരിക്കുകയാണ് ലിറ്റില്‍ ഡ്രാഗണിലൂടെ.