കോഴിക്കോട്: അലനെയും താഹയെയും ഉടന്‍ വിമോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുക, എന്‍ ഐ എ ഏറ്റെടുത്ത കേസ് അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും നിയമത്തിലെ 7(യ) പ്രകാരം സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രവര്‍ത്തിക്കാന്‍ കോഴിക്കോട്ട് അലന്‍ – താഹ മനുഷ്യാവകാശ കമ്മറ്റി രൂപീകരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രൂപീകരണ യോഗത്തില്‍ ഡോ പി. കെ പോക്കര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നിയമങ്ങളുടെ ദുരുപയോഗം എളുപ്പവും സാധാരണവുമാകും. ജനകീയ ചെറുത്തു നില്‍പ്പുകള്‍ രൂപപ്പെടുത്തിയേ അതിജീവിക്കാനാവൂവെന്ന് ഡോ പോക്കര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കെ. അജിത അദ്ധ്യക്ഷയായിരുന്നു. ഡോ. ആസാദ് ആമുഖപ്രഭാഷണവും എന്‍.പി ചെക്കുട്ടി പ്രമേയാവതരണവും നിര്‍വ്വഹിച്ചു. ഉണ്ണിച്ചെക്കന്‍, മൈത്രേയന്‍, എം.എം സചീന്ദ്രന്‍, പി.ടി ജോണ്‍, കെ.വി ഷാജി, വി.എ ബാലകൃഷ്ണന്‍, കെ.പി പ്രകാശന്‍, ബിന്ദു അമ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.
അലന്‍ താഹ മനുഷ്യാവകാശ കമ്മറ്റി ചെയര്‍മാനായി ബി.ആര്‍.പി ഭാസ്‌കറിനെയും കണ്‍വീനറായി ഡോ. ആസാദിനെയും തെരഞ്ഞെടുത്തു. ഡോ പി.കെ പോക്കര്‍, കെ അജിത എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും എന്‍.പി ചെക്കുട്ടി, കെ.പി പ്രകാശന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.