[]പത്തനംതിട്ട: പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍ അര്‍ഹനായി. സംസ്‌ക്കാരിക മന്ത്രി കെ.സി ജോസഫാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ് ബി.ആര്‍.പി ഭാസ്‌കര്‍. 1952ല്‍ 19ാം വയസില്‍ ഹിന്ദു ദിനപത്രത്തില്‍ ചേര്‍ന്നു. 1958 വരെ ഹിന്ദുവില്‍ തുടര്‍ന്നു. പിന്നീട് ദ സ്റ്റേറ്റ്‌സ്മാന്‍, പാട്രിയറ്റ്, ഡെക്കാണ്‍ ഹൊറാള്‍ഡ്, ആന്ധ്രപ്രദേശ് ടൈംസ്, ഏഷ്യനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആനുകാലിക വിഷയങ്ങളോട് പ്രതികരിച്ചും എഴുതിയും മാധ്യമരംഗത്തും സാമൂഹികരംഗത്തും സജീവമായുള്ള ബി.ആര്‍.പി ഭാസ്‌കര്‍ ഇപ്പോള്‍ ഗള്‍ഫ് ടുഡേയില്‍ കോളമിസ്റ്റാണ്.