12 വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2024, 5:01 pm
മലപ്പുറം: സഹോദരിയെ പീഡിപ്പിച്ച 19 വയസ്സുകാരനായ സഹോദരന് 123 വര്‍ഷം തടവ്.
മലപ്പുറം: സഹോദരിയെ പീഡിപ്പിച്ച 19 വയസ്സുകാരനായ സഹോദരന് 123 വര്‍ഷം തടവ്.
മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. അരിക്കോട് സ്വദേശിയായ 12 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്നു.
പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവടക്കമുള്ളര്‍ അന്വേഷണത്തിലുടനീളം ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസിന്റേയും ജുഡീഷ്യറിയുടേയും ശക്തമായ ഇടപെടല്‍ കാരണമാണ് ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളിലൂടെ സഹോദരനാണ് പ്രതി എന്ന് ഉറപ്പിക്കുന്നത്.
തടവ് ശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ഏഴ് ലക്ഷം രൂപ പിഴവും ചുമത്തിയിട്ടുണ്ട്. ഈ തുക പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എം.അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. 201ലാണ് സംഭവം നടന്നത്.
Content Highlight: Brother who abused 12-year-old girl gets 123 years in prison