| Saturday, 20th July 2019, 9:51 pm

'ലുക്ക് ഉണ്ടന്നെയുള്ളു ഞാന്‍ വെറും ഊളയാണ്'; കോമഡിയും പൊടിക്ക് മാസും ചേര്‍ന്ന് ബ്രദേര്‍സ് ഡേ; ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിതം ബ്രദേസ് ഡേ ആദ്യ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം മുഴുനീള എന്റര്‍ടെയിനറായിരിക്കും എന്ന സൂചനയാണ് തരുന്നത്.

നസീറും ഷീലയുമായുള്ള പൃഥ്വിയുടെയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെയും മിമിക്രിയോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. കോമഡിയും ഇത്തിരി മാസും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക, മഡോണ സെബാസ്റ്റ്യന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, ഐമ റോസ്മി, കോട്ടയം നസീര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more