സ്പോര്ട്സ് ഡെസ്‌ക്4 hours ago
[]തിരുവനന്തപുരം: മലയാളസിനിമയിലെ ആദ്യനായിക പി. കെ. റോസിയുടെ സഹോദരന്‍ ഗോവിന്ദന്‍ അന്തരിച്ചു.
തിരുവനന്തപുരം ആര്‍.സി.സിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. തൊണ്ടയിലെ ക്യാന്‍സറിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരനിലെ നായികയായിരുന്ന പി. കെ. റോസിയുടെ ഏകസഹോദരന്‍ ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കാര്യം അടുത്തിടെയാണ് അധികൃതരുടെ ശ്രദ്ധയിലെത്തിയത്.
ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ സാബു ചെറിയാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു.