പോത്തന്‍കോട്: ഭര്‍ത്താവിന്റെ സഹോദരന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്.
സെപ്റ്റംബര്‍ 29നാണ് വൃന്ദയെ ഇയാള്‍ ആക്രമിച്ചത്. വൃന്ദ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ടെയാണ് മരിച്ചത്. ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍(29) ഇപ്പോല്‍ റിമാന്‍ഡിലാണ്.
വൃന്ദ തയ്യല്‍ പഠിക്കാനായി പോകുന്ന തയ്യല്‍ കടയില്‍ കയറിയായിരുന്നു ആക്രമണം. ശരീരത്തില്‍ 75 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വൃന്ദ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Brother-in-law set her on fire with petrol, woman died