|

കടുത്ത നിയന്ത്രണങ്ങളോടെ കാശ്മീരില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നിരോധനത്തിന് ഇളവ്; മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും സോഷ്യല്‍ മീഡിയ വിലക്കും തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ബുധനാഴ്ച്ച മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായാണ് ഇന്റര്‍നെറ്റ് നിരോധനം നീക്കുന്നത്. ഘട്ടം ഘട്ടമായാണ് ബ്രോഡ് ബാന്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുക. ഇതിന്റെ ആദ്യ പടി ഇന്നാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാങ്കിങ്ങ്, ഫിനാന്‍സ്, ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള വൈബ്‌സൈറ്റുകള്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കുക. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തലസ്ഥാനമായ ശ്രീനഗറിലാണ് ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക. പിന്നീട് വടക്കന്‍ കശ്മീരിലും, രണ്ട് ദിവസത്തിനുള്ളില്‍ തെക്കന്‍ കശ്മീരിലും ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കും. ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നേതൃത്വത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ അവലോകനം നടത്തിയതിനു ശേഷമായിരിക്കും മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കുക.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കശ്മീരില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിശോധിച്ച കോടതി നിയന്ത്രണങ്ങള്‍ നീക്കണമെന്നും ഇന്റര്‍നെറ്റ് നിരോധനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും നീരീക്ഷിച്ചിരുന്നു.

Video Stories