| Saturday, 22nd January 2022, 6:42 pm

'മുളച്ചത് പാഴ് വിത്ത്', ചിരിപ്പിച്ച് ബ്രോ ഡാഡിയുടെ സ്‌നീക്ക് പീക്ക്; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രോ ഡാഡിയിലെ സ്‌നീക് പീക്ക് പുറത്ത്. പൃഥ്വിരാജിന്റേയും മോഹന്‍ലാലിന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭഷണങ്ങളാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ യുട്യൂബ് ചാനലിലീടെ പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ കഥാപാത്രമായ ഈശോ ജോണ്‍ കാറ്റാടിയുടെ കഥാപാത്രം ഉറങ്ങികിടക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രമായ ജോണ്‍ കാറ്റാടിയോട് സ്റ്റീല്‍സ് കമ്പനിയുടെ ടാഗ്‌ലൈന്‍ വന്ന് പറയുന്നതാണ് രംഗം.

‘കാറ്റാടി സ്റ്റീല്‍സ്, കരുത്തിലിവന്‍ കാട്ടാന’ എന്ന് ഈശോ പറയുമ്പോള്‍ താനൊരു ടാഗ്‌ലൈന്‍ പറയാമെന്ന് ജോണ്‍ പറയുന്നു. ‘കുരുത്തത് പാഴ്‌ച്ചേന’ എന്ന ടാഗ്‌ലൈന്‍ പറഞ്ഞ് ഉല്പന്നം നീ തന്നെയാണെന്നും ജോണ്‍ ഈശോയോട് പറയുന്നു.

വീഡിയോയുടെ ലിങ്ക് മോഹന്‍ലാലും പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്. ‘കരുത്തില്‍ ഇവന്‍ കാട്ടാന’ – ഇതിലും നല്ല ടാഗ്ലൈന്‍ ഇനി സ്വപ്നങ്ങളില്‍ മാത്രം. അല്ലേ,’ എന്നാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും അഭിനയിച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി ജനുവരി 26 ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bro daddy sneak peak out

We use cookies to give you the best possible experience. Learn more