| Monday, 17th January 2022, 7:31 pm

ബ്രോ ഡാഡിയുടെ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജനുവരി 26ന് ഡിസ്‌നി ഹോട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യുമെന്ന് നിര്‍മാണകമ്പനിയായ ആശിര്‍വാദ് സിനിമാസ് അറിയിച്ചു.

എന്നാല്‍ സ്ട്രീം ചെയ്യുന്ന സമയം പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ പറയാതെ വന്നെന്‍ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് ഗാനമാലപിക്കുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bro daddy’s release date out

We use cookies to give you the best possible experience. Learn more