'ബ്രോ ഡാഡി' ഹോട്ട്‌സ്റ്റാറിലേക്കോ ?; ഡയറക്ട് ഒ.ടി.ടി റിലീസെന്ന് റിപ്പോര്‍ട്ട്
Entertainment
'ബ്രോ ഡാഡി' ഹോട്ട്‌സ്റ്റാറിലേക്കോ ?; ഡയറക്ട് ഒ.ടി.ടി റിലീസെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th September 2021, 9:40 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡി ഡയറക്ട് ഒ.ടി.ടി റിലീസ് ആയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ട്രാക്കറായ ശ്രീധര്‍ പിള്ളയാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചിത്രം തിയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്നും ഒ.ടി.ടി റൈറ്റ് മാത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് നല്‍കിയതെന്നും ചിലര്‍ പറയുന്നുണ്ട്.

നേരത്തെ ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ളിക്‌സിലും മലയാള സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും ഹോട്ട്സ്റ്റാറില്‍ ഒരു മലയാള ചിത്രം ഡയറക്ട്റ്റ് റിലീസ് ചെയ്തിരുന്നില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Bro Daddy’ Movie to Hotstar ?; Report says it be a direct OTT release