Entertainment news
ആരെങ്കിലും ഓക്കാനിക്കുന്നത് കണ്ടാല്‍ അവര്‍ക്കും ഓക്കാനിക്കാന്‍ വരും; കള്ളച്ചിരിയുമായി മോഹന്‍ലാലും പൃഥ്വിയും; ബ്രോ ഡാഡി മേക്കിംഗ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 06, 01:26 pm
Sunday, 6th February 2022, 6:56 pm

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ജനുവരി 26ന് ഹോട്‌സ്റ്റാറിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്.

ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിയുമെത്തിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആശിവാര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ സംഭവങ്ങളും ചിത്രത്തിലെ തന്നെ ചില രംഗങ്ങളും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നിരവധി ആരാധകരും വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി എത്തുന്നുണ്ട്.

പൃഥ്വിരാജ് മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Bro Daddy': It's a wrap for Mohanlal-Prithviraj Sukumaranmovie

These BTS Pictures From The Sets Of Prithviraj Sukumaran's Bro Daddy Will Leave You Super Excited!

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Content highlight: Bro daddy Making Video