ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു
World News
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 6:30 pm

ബ്രിട്ടനില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി നാല്‍പ്പതു ദിവസം പിന്നിടുന്നതിനിടെ രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്നാണ് ലിസ് ട്രസിന്റെ പ്രതികരണം.

സാമ്പത്തിക നയങ്ങള്‍ പാളിപ്പോയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു ലിസ് ട്രസ് (Liz Truss). കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് എന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി നേരത്തെ ഹോം സെക്രട്ടറി ബ്രേവര്‍മാന്‍ രാജിവെച്ചിരുന്നു.

Content Highlight: British prime minister liz truss resigns