പ്രതി ചെയ്ത കുറ്റം, പീഡനത്തിന് ഇരയാക്കപ്പെട്ട കുട്ടികളുടെ ജീവിതത്തെ വലിയ രീതിയില്‍ മോശമായി ബാധിച്ചു എന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജസ്റ്റിസ് ലാവെന്‍ഡര്‍ പറഞ്ഞു.
1971നും 1974നുമിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാസിര്‍ അഹ്മദ് രണ്ട് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. ഒരു 11 വയസുള്ള ആണ്‍കുട്ടിയെയും ഇതേ സമയത്ത് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നും കോടതി പറഞ്ഞു.
ജനുവരിയിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയുമായിരുന്നു.
64കാരനായ നാസിര്‍ അഹ്മദ് പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലാണ് ജനിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ബ്രിട്ടീഷ് നഗരമായ റോത്തര്‍ഹാം കേന്ദ്രീകരിച്ചായിരുന്നു.
1969ല്‍ ബ്രിട്ടനിലെത്തിയ നാസിര്‍ അഹ്മദിനെ 1998ല്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആണ് ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് നിയമിക്കുന്നത്.
എന്നാല്‍ 2013ല്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പിന്നീട് ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് 2020ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നിന്നും ഇയാള്‍ രാജി വെക്കുകയായിരുന്നു.
യു.കെ പാര്‍ലമെന്റിന്റെ സെക്കന്റ് ചേംബര്‍ ആണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ്.
Content Highlight: British-Pakistani Lord Nazir Ahmed jailed for child sex offences