അമേരിക്കയില്‍ അടുത്തിടെ നടക്കാന്‍ പോകുന്ന ലോക പാഴ്‌വഞ്ചി തുഴച്ചിലിന് തയ്യാറെടുക്കുന്നതിനിടെയ ബ്രിട്ടന്റെ വിഖ്യാത വഞ്ചി തുഴച്ചില്‍ക്കാരന്‍ ആന്‍ഡ്രൂ ബാര്‍ട്ട് സിംസെണ്‍ മരിച്ചു.[]
വഞ്ചി തുഴച്ചിലില്‍ രാജ്യത്തെ പ്രതിനിധികരിച്ചു കൊണ്ട് രണ്ട് പ്രാവശ്യം ഒളിമ്പിക്‌സ് മെഡല്‍ ആന്‍ഡ്രൂ സിംസെണ്‍ നേടിയിട്ടുണ്ട്.
സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍കടലില്‍ ടീമംഗങ്ങളോടൊപ്പം പരിശീലനം നടത്തുകയായിരുന്ന അദ്ദേഹം ശക്തമായ കടല്‍ ചുഴിലില്‍ അകപെടുകയായിരുന്നു.
വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നിടക്കാണ് മരണം സംഭവിച്ചത്.
അപകടത്തില്‍ പെട്ട് കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
2008 ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ തുഴച്ചില്‍ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായിരുന്നു സിംസെണ്‍.
കഴിഞ്ഞ ലണ്ടല്‍ ഒളിമ്പിക്‌സില്‍ ഇതേ ഇനത്തില്‍ തന്നെ വെള്ളി മെഡലും സിംസണ്‍ കരസ്ഥമാക്കിയിരുന്നു. രണ്ടു തവണ മെഡല്‍ നേടിയപ്പോഴും അദ്ദേഹത്തിന്റെ കൂടെ പ്രിയ കൂട്ടുക്കാരന്‍ ലയന്‍ പേഴ്‌സിയുമുണ്ടായിരുന്നു.
ഭാര്യയും ഒരു മകനുമുള്ള സിംസണ്‍ അമേരിക്കയില്‍ ഉടന്‍ നടക്കാന്‍ പോകുന്ന ലോക പാഴ്‌വഞ്ചി മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെ അപകടം സംഭവിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്.
ഏതായാലും ആന്‍ഡ്രൂ ബാര്‍ട്ട് സിംസെന്റെ ഈ ദാരുണ അന്ത്യം കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.