ദെബ്ബി എബ്രഹാംസിന്റെ ഇ-വിസ റദ്ദാക്കിയ വിവരം അവരെ അറിയിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഫെബ്രുവരി 14 ന് തന്നെ വിസ റദ്ദാക്കിയ വിവരം അവരെ അറിയിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
എം.പിയെ തിരിച്ചയച്ച സംഭവത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് എം.പിയായ ദെബ്ബി എബ്രഹാംസ് എം.പി മാത്രമല്ല ‘പാക് ബിനാമി’ കൂടിയാണെന്നും സിംഗ് വി പറഞ്ഞിരുന്നു.
ബ്രിട്ടനിലെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ കശ്മീരിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നാണ് ദെബ്ബി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
എബ്രഹാംസിന്റെ വിസ സ്വീകാര്യമല്ല എന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ 2020ഒക്ടോബര്‍ വരെ കാലാവധിയുള്ളതാണ് ഇവരുടെ ഇ-വിസ. അതേസമയം ദെബ്ബി എബ്രഹാമിന്റെ വിസ റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.