| Friday, 26th January 2018, 9:45 am

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നാരോപിച്ച് ലണ്ടനില്‍ ജനപ്രതിനിധിയുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്നാരോപിച്ച് ബ്രിട്ടനില്‍ ഇന്ത്യയ്‌ക്കെതിരെ ജനപ്രതിനിധിയുടെ പ്രതിഷേധം. പ്രഭു സഭയില്‍ ഉള്‍പ്പെട്ട ആദ്യ ബ്രിട്ടീഷ് മുസ്‌ലിം ആയ ലോര്‍ഡ് നാസിര്‍ അഹമ്മദാണ് ഇന്ത്യയ്‌ക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം ആരംഭിച്ചത്.

പാക് അധീന കശ്മീരിലാണ് നാസിര്‍ അഹമ്മദ് ജനിച്ചത്. “കശ്മീരി പാകിസ്ഥാനികളുടെ” അവകാശങ്ങള്‍ക്കുവേണ്ടി സ്ഥിരമായി ശബ്ദമുയര്‍ത്തിയ ആളാണ് ഇദ്ദേഹം.

പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാഷ്ട്രീയക്കാര്‍ നയിക്കുന്ന ഒരു സംഘം ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനു പുറത്ത് ഒത്തുകൂടും. കൂടാതെ അഞ്ച് ബില്‍ബോര്‍ഡ് വാനുകള്‍ വിലങ്ങനെ നിര്‍ത്തിയിടുകയും ചെയ്യും.

“ചെറുകൂട്ടം നടത്തുന്ന സമാധാനപരാമായ ഒരു പ്രതിഷേധമായിരിക്കും അത്. കാരണം ഹൈക്കമ്മീഷനു മുമ്പില്‍ വലിയ ആള്‍ക്കൂട്ടമൊന്നുമുണ്ടാകില്ല.” അദ്ദേഹം പറഞ്ഞു.

യു.കെ അധികൃതരെ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ ബില്‍ബോര്‍ഡ് വാനുകള്‍ സ്വകാര്യ വാഹനങ്ങളായതിനാല്‍ ലണ്ടന് നേരിട്ട് അതിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അവര്‍ അറിയിച്ചു.

പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി ഒരുങ്ങിയിരിക്കുന്നവര്‍ എന്നാണ് പ്രതിഷേധക്കാരെക്കുറിച്ച് ലണ്ടന്‍ സന്ദര്‍ശിക്കുന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ പറഞ്ഞത്.USU

We use cookies to give you the best possible experience. Learn more