| Saturday, 12th August 2017, 3:36 pm

പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് തന്നെ ഉയോഗിക്കും; ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് ബ്രിട്ടീഷ് ഫെഡറല്‍ ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് (പശു കൊഴുപ്പ്) തന്നെ ഉപയോഗിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഫെഡറല്‍ ബാങ്ക് വ്യക്തമാക്കിയതായി ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പോളിമര്‍ നോട്ടുകളുടെ നിര്‍മാണത്തിനാണ് പശുക്കൊഴുപ്പ് ഉപയോഗിക്കുന്നത്. ഇതിനെതിരെ ചില ബ്രാഹ്മണ, ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യു.കെയിലെ ചില ക്ഷേത്രങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ച് നിര്‍മിച്ച നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നിരുന്നു.


Dont Miss പോര്‍ച്ചുഗല്‍ കാട്ടുതീ ദുരന്തത്തെ അനുശോചിച്ച താങ്കള്‍ എന്തുകൊണ്ട് 63 പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തില്‍ ഒരുവാക്ക് മിണ്ടിയില്ല; മോദിയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ


ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ മന്ത്രാലയം പൊതുചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ പോളിമര്‍ നോട്ട് നിര്‍മാണത്തില്‍ പാംഓയിലിനെ ആശ്രയിക്കുന്നത് കൂടുതല്‍ ചിലവേറിയതാണെന്ന നിഗമനത്തിലായിരുന്നു അതോറിറ്റി.

മാത്രമല്ല പരിസ്ഥിതി സുസ്ഥിരതയും ലഭ്യതയും എല്ലാം കണക്കിലെടുക്കുമ്പോള്‍ പാം ഓയിലിനെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു. പണത്തിന്റെ മൂല്യം കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.


Dont Miss താങ്കള്‍ ഒരു സ്ത്രീ തന്നെയാണോ; പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തേക്കാള്‍ പ്രധാനം വന്ദേമാതരമാണെന്ന് പറഞ്ഞ ചാനല്‍ അവതാരികക്കെതിരെ ആഞ്ഞടിച്ച് സൈബര്‍ ലോകം


അടുത്ത പത്തുവര്‍ഷത്തിനുള്ളി്ല്‍ പുതിയതരം ഉത്പാദനത്തിലേക്ക് മാറാനുള്ള ചിലവ് ഏതാണ്ട് 16.5 ദശലക്ഷമാണ് കണക്കാക്കുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.

5 പൗണ്ടിന്റേയും 10 പൗണ്ടിന്റേയും പോളിമര്‍ നോട്ടുകളുടെ ഉത്പാദനമാണ് ഈ വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്നത്. അതേസമയം 3554 ഓളം വരുന്ന ആളുമായി നടത്തിയ ചര്‍ച്ചയില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള ഉത്പാദനത്തെ 88 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ പാം ഓയില്‍ ഉപയോഗിച്ചുള്ള ഉത്പാദനത്തെ 48 ശതമാനം ആളുകളും എതിര്‍ത്തെന്നും ബാങ്ക് വ്യക്തമാക്കുന്നു. എന്നാല്‍ ഉത്പാദന ചിലവുകൂടി കണക്കാക്കിക്കൊണ്ടാണ് തീരുമാനമെന്നും ബാങ്ക് അതോറിറ്റി വ്യക്തമാക്കുന്നു.


‘ആ 30 കുട്ടികള്‍ക്കുപകരം മരിച്ചത് ഒരു മുസ്‌ലിം കച്ചവടക്കാരന്റെ പത്തുപശുക്കളായിരുന്നെങ്കിലോ?’ സംഭവിക്കുക ഇതാണ്: രൂക്ഷവിമര്‍ശനവുമായി സഞ്ജീവ് ഭട്ട്


30 ഓളം രാജ്യങ്ങളില്‍ ഇപ്പോഴും പോളിമര്‍ നോട്ടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, സോപ്പുകള്‍, ഗാര്‍ഹിക ഡിറ്റര്‍ജന്റ് ബോട്ടിലുകള്‍ എന്നിവയിലും മൃഗക്കൊഴുപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more