ലണ്ടന്‍: ബ്രിട്ടണില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇരുപത്തൊന്നുകാരന്‍. ഹൈഡന്‍ ക്രോസ് എന്ന യുവാവാണ് രാജ്യത്ത് ആദ്യമായി ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ചത്. ഗ്ലോസസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസമായിരുന്നു പ്രസവം. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവശേഷം ആശുപത്രി വിട്ട ക്രോസും ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞും സുഖമായിരിക്കുന്നു.
സ്ത്രീയായി ജനിച്ചയാളാണ് 21 വയസുള്ള ഹെയ്ഡന്‍ ക്രോസ്. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.
Dont Miss അത്താഴം വിളമ്പാന്‍ വൈകി: 60 കാരന്‍ ഭാര്യയെ വെടിവെച്ചുകൊന്നു
നിയമപരമായി “പുരുഷന്‍” ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. അണ്ഡോല്‍പാദനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൂര്‍ണമായും പുരുഷനായി മാറാന്‍ ക്രോസിന് കഴിഞ്ഞിരുന്നില്ല.
ക്രോസിന് അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുള്ള ചികിത്സയ്ക്കുള്ള നാലായിരം പൗണ്ട് നല്‍കാന്‍ തയാറല്ലെന്ന് ബ്രിട്ടണിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അറിയിച്ചിരുന്നു. ഇതോടെ പുരുഷനായി മാറിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതം സ്ത്രീയുടേത് പോലെ തന്നെയായിരുന്നു. ഇതിനിടെയാണ് പുരുഷനായിരിക്കെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഹെയ്ഡന്‍ ക്രോസ് തേടിയത്.
ഫേയ്സ്ബുക്കിലൂടെയാണ് ക്രോസ് ബീജദാതാവിനെ കണ്ടെത്തിയത്. ഇയാളെകുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. തനിക്ക് കുഞ്ഞിനെ സമ്മാനിക്കാന്‍ സൗമനസ്യം കാണിച്ച ആളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഹെയ്ഡന്‍ പറഞ്ഞു.
സെപ്റ്റംബറിലാണ് ഞാന്‍ ബീജദാദാവിനായുള്ള അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ അങ്ങനെ ഒരാളെ ഞാന്‍ കണ്ടെത്തി. അദ്ദേഹം എന്നില്‍ നിന്നും യാതൊരു പ്രതിഫലവും പറ്റിയിട്ടുമില്ല- ഹെയ്ഡന്‍ പറയുന്നു.
ഒരു ടെക്സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്ന ഹെയ്ഡന്‍ ക്രോസ് തല്‍ക്കാലം ജോലി അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെ ഇനി അണ്ഡോല്‍പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനാകാനാണ് തീരുമാനമെന്ന് ഹെയ്ഡന്‍ പറഞ്ഞു.
അണ്ഡോല്‍പാദനംകൂടി നിര്‍ത്തി പൂര്‍ണമായി പുരുഷനായി മാറിയാല്‍ പിന്നെ സ്വന്തം കുഞ്ഞ് എന്നത് സ്വപ്നമായി അവശേഷിക്കുമെന്ന സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ ഹെയ്ഡന്‍ തീരുമാനിച്ചത്.