ലോക ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് പുതിയ സാരഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2013, 11:45 pm
[]ജോഹന്നാസ്ബര്‍ഗ്: ലോക ഉത്തേജക വിരുദ്ധ ഏജന്‍സിസായ വാഡയ്ക്ക് പുതിയ സാരഥികള്‍. ബ്രിട്ടന്റെ ക്രയിഗ് റെഡ്ഡിയെ വാഡയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുളള മഖേന്‍ഖസി സ്റ്റൊഫൈലാണ് പുതിയ വൈസ് പ്രസിഡണ്ട്. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ വച്ചു നടന്ന വാഡയുടെ മീറ്റിംഗിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
രണ്ട് വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ്. ഇരുവരും ജനുവരി ഒന്നിന് പുതയ ചുമതല ഏറ്റെടുക്കും. ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷന്റെയും അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ഫെഡറേഷന്റെയും തലവനായിരുന്നു റീഡി. ദക്ഷിണാഫ്രിക്കയുടെ മുന്‍ കായിക മന്ത്രിയാണ് സ്റ്റൊഫൈല്‍.