| Saturday, 28th October 2017, 11:04 am

ബ്രിട്ടന്‍ ബ്രീട്ടീഷുകാരുടെ രാജ്യവും, അമേരിക്ക അമേരിക്കക്കാരുടെ രാജ്യവുമെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യം: മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. പക്ഷേ അതിന്റെ അര്‍ത്ഥം ഒരിക്കലും അതു മറ്റുള്ളവരുടേതല്ല എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ കോളേജ് വിദ്യാര്‍ത്ഥികളായ ആര്‍.എസ്.എസ് വളന്റിയര്‍മാരുടെ റാലിയെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also  Read: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനു ഐ.സുമായി ബന്ധമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണമെന്ന് കോണ്‍ഗ്രസ്


സര്‍ക്കാരിന് ഒറ്റയ്ക്ക് വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഭാഗവത് റാലിയില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് തനിയെ വികസനം കൊണ്ടുവരാന്‍ കഴിയില്ല. അതിന് സമൂഹത്തില്‍ നിന്നുള്ള മാറ്റങ്ങളും ആവശ്യമാണ്.

“ആരുടെ രാജ്യമാണ് ജര്‍മനി? അത് ജര്‍മ്മന്‍ കാരുടെ രാജ്യമാണ്, ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ രാജ്യമാണ്. അമേരിക്ക അമേരിക്കക്കാരുടെ രാജ്യമാണ്, അതേപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യവുമാണ്. അതിന്റെയര്‍ത്ഥം ഹിന്ദുസ്ഥാന്‍ ഒരിക്കലും മറ്റുള്ളവരെടേതല്ല എന്നല്ല.” ഭാഗവത് പറഞ്ഞു.

“ഹിന്ദു എന്ന വാക്കില്‍ ഉള്‍പ്പെടുന്നത് ഭാരത് മാതയുടെ മക്കളെല്ലാവരുമാണ്. ഇന്ത്യന്‍ പൂര്‍വ്വികരുടെ പിന്തുടര്‍ച്ചക്കാരായി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി ജീവിക്കുന്നവരെയാണ്” ആര്‍.എസ്.എസ് തലവന്‍ കൂട്ടിച്ചേര്‍ത്തു. ഒരു നേതാവിനോ പാര്‍ട്ടിയ്‌ക്കോ രാജ്യത്തെ മികച്ചതാക്കാന്‍ കഴിയില്ല. അതിനു മാറ്റങ്ങള്‍ ആവശ്യമാണ്. സമീഹം അതിനായി തയ്യേറെടുക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘മോദി കുഴിച്ച കുഴിയില്‍ മോദി തന്നെ’; രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


“പുരാതന കാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തിനെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ “കലിയുഗ”ത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. പക്ഷേ യാഥാര്‍ത്ഥ്യമെന്തെന്നാല്‍ സര്‍ക്കാരിനു സമൂഹത്തിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ” അദ്ദേഹം പറഞ്ഞു.

“സമൂഹമാണ് സര്‍ക്കാരിന്റെ പിതാവ്. സര്‍ക്കാരിനു സമൂഹത്തെ ശ്രുശ്രൂഷിക്കേണ്ടതായിട്ടുണ്ട്. പക്ഷേ അതിനു സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. സമൂഹം എന്നാണോ സ്വയം മാറ്റങ്ങള്‍ വരുത്തുന്നത് അപ്പോള്‍ സര്‍ക്കാരിലും അതിന്റെ മാറ്റങ്ങള്‍ പ്രകടമാവും” ഭാഗവത് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more