'ക്രിസ്തുമസ് നമ്മൾ വിചാരിച്ചതു പോലെ നടക്കില്ല'; വാക്സിനിൽ വിശ്വസിച്ചിരിക്കുമ്പോൾ കൊവിഡിന്റെ പുതിയ സ്ട്രെയിൻ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ
World News
'ക്രിസ്തുമസ് നമ്മൾ വിചാരിച്ചതു പോലെ നടക്കില്ല'; വാക്സിനിൽ വിശ്വസിച്ചിരിക്കുമ്പോൾ കൊവിഡിന്റെ പുതിയ സ്ട്രെയിൻ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th December 2020, 7:40 pm

ലണ്ടൻ: ബ്രിട്ടനിൽ  കൊവിഡിന്റെ പുതിയ സ്ട്രെയിൻ കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ക്രിസ്തുമസ് പ്രമാണിച്ച് ബ്രിട്ടൻ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണയുടെ  പുതിയ സ്ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നത്.

പുതിയ സ്ട്രെയിൻ കൂടുതൽ അപകടകരമല്ലെങ്കിലും പെട്ടെന്ന് പകരാൻ സാധ്യയയുള്ളതാണെന്നാണ് ബ്രിട്ടനിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. അതേസമയം വാക്സിൻ പുതിയ സ്ട്രെയിനിനും ഫലപ്രദമായിരിക്കുമെന്ന് തന്നെയാണ് ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ ഉപദേശകരും വിശ്വസിക്കുന്നത്.

ക്രിസ്തുമസ് ആഘോഷങ്ങൾ വിചാരിച്ചതു പോലെ നടക്കില്ലെന്ന് വലിയ വേദനയിലാണ് ഞാൻ നിങ്ങളോട് പറയുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നല്ലാതെ മറ്റൊരു മാർ​ഗം എന്റെ മുമ്പിലില്ല എന്നാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് ജനതയോട് പറഞ്ഞത്.


അത്യാവശ്യകാര്യങ്ങൾക്കൊഴികെ ജനങ്ങൾ ‍വീട്ടിൽ തന്നെ ഇരിക്കണമെന്നാണ് ബ്രിട്ടൻ സർക്കാർ അറിയിച്ചത്.

ക്രിസ്തുമസിന് ശേഷം ബ്രിട്ടനിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താതിരിക്കാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇം​ഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വൈറ്റിയാണ് വൈറസിന്റെ പുതിയ സ്ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം പങ്കുവെച്ചത്. ലോകാരോ​ഗ്യ സംഘടനയേയും വിവരം അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച ബ്രിട്ടനിൽ 27,052 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 534 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Britain finds new strain of covid vaccine says Boris Johnson