|

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ബ്രിട്ടന്റെ ചാര ഏജന്‍സിയായ ജി.സി.എച്ച്.ക്യൂ ചോര്‍ത്തി: സ്‌നോഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടന്‍: ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെയും യു.ട്യൂബ് ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ ബ്രിട്ടന്റെ ചാര ഏജന്‍സിയായ ജി.സി.എച്ച്.ക്യൂ ചോര്‍ത്തിയെന്ന് എന്‍.എസ്.എ മുന്‍ ഉദ്യോഗസ്ഥന്‍ സ്‌നോഡന്‍. ഇത് വ്യക്തമാക്കുന്ന രേഖകള്‍ സ്‌നോഡന്‍ പുറത്തുവിട്ടു.

ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച് രഹസ്യകോഡിലുള്ള ഡാറ്റബേസ് തയ്യാറാക്കിയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അവരറിയാതെ ചോര്‍ത്തിയതെന്ന് സ്‌നോഡന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

സ്‌ക്വാകി-ഡോള്‍ഫിന്‍ എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായ ചോര്‍ത്തലിലൂടെ വീഡിയോ ഷെയറിംഗ് സൈറ്റായ യു-ട്യൂബും ഇവര്‍ നിരീക്ഷിച്ചുവെന്ന് കണ്ടെത്തി.

ചോര്‍ത്തലിനുള്ള സാങ്കേതിക സഹായം നല്‍കിയിരുന്നത് എന്‍.എസ്.എ ആയിരുന്നുവെന്നും ഗൂഗിളിന്റെ ബ്ലോഗുകളും ചാരഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നുവെന്നും സ്‌നോഡന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ പോകുന്ന ഇന്റര്‍നെറ്റ്, ഫോണ്‍ വിവരങ്ങളും ചോര്‍ത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഫേസ്ബുക്കും ഗൂഗിളും അറിയിച്ചു.