ലണ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് നിർദ്ദേശിച്ച് ബ്രിട്ടൻ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിൽ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.
Also Read തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതി
പ്രകോപനം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിർദേശിച്ചു. ഇതിനു മുൻപ് ചൈനയും അമേരിക്കയും ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Also Read അതിർത്തിയിലെ സംഘർഷം: ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ കാനഡ
ഇരുരാജ്യങ്ങളുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നതെന്നും ചർച്ചകളിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരൻമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തെരേസ മേ പറഞ്ഞു.