ബ്രിസ്‌ബെയ്ന്‍: ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഔന്നാം ദഗിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 83 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ മുരളി വിജയും (144) അര്‍ധ സെഞ്ച്വറി തികച്ച ബാറ്റിങ് തുടരുന്ന അജിങ്ക്യ രഹാനെയുമാണ് (75) ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ആസ്‌ട്രേലിയക്ക് വേണ്ടി ഹേസില്‍വുഡ് രണ്ട് വിക്കറ്റുകളും ലിയോണ്‍, മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
അഡലൈഡില്‍ നിന്നും വ്യത്യസ്തമായി മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. സാഹ, ഷമി, കരണ്‍ ശര്‍മ എന്നിവര്‍ക്ക് പകരമായി ധോണി, പേസ് ബൗളര്‍ ഉമേഷ് യാദവ്, ഓഫ് സ്പിന്നര്‍ രവി ചന്ദ്ര അശ്വിന്‍ എന്നിവരാണ് ടീമില്‍ എത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടു നിന്നിരുന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണിയാണ് ടീമിനെ നയിക്കുന്നത്.ഓസ്‌ട്രേലിയയും ചുരുങ്ങിയ മാറ്റങ്ങള്‍ വരുത്തിയാണ് മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. പവലിയനിലും ഗ്രൗണ്ടിന് പുറത്തും നഗരത്തിലുമായി വന്‍ സുരക്ഷയാണ് ക്യൂന്‍സ് ലാന്‍ഡ് സ്‌റ്റേറ്റ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.