ബ്രിയോയ്ക്ക് അധിക ഫീച്ചേഴ്‌സ്
Big Buy
ബ്രിയോയ്ക്ക് അധിക ഫീച്ചേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2013, 1:52 pm

ഹാച്ച് ബാക്കായ ബ്രിയോയുടെ ഏതാനും വകഭേദങ്ങള്‍ക്ക് അധിക ഫീച്ചേഴ്‌സ് ലഭിച്ചു. ഉയരം ക്രമീകരിക്കാവുന്ന െ്രെഡവര്‍ സീറ്റ് , റിയര്‍ ഡീഫോഗര്‍ എന്നീ സൗകര്യങ്ങളാണ് വി എംടി , വിഎക്‌സ് എംടി , വിഎക്‌സ് എടി ( ഓട്ടോമാറ്റിക് ) എന്നീ വേരിയന്റുകള്‍ക്ക് പുതുതായി കിട്ടിയത്. []

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായ ബ്രിയോയ്ക്ക് 87 ബിഎച്ച്പി  110 എന്‍എം ശേഷിയുള്ള 1.2 ലീറ്റര്‍ , നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്.

അഞ്ച് സ്പീഡ് മാനുവല്‍ , ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് വകഭേദങ്ങളില്‍  ലഭിക്കും. ഹ്യുണ്ടായി ഐ 10 , മാരുതി റിറ്റ്‌സ് എന്നിവയോടു മത്സരിക്കുന്ന ഹാച്ചിന് 18.4 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

ഓട്ടോമാറ്റിക് ബ്രിയോയ്ക്കിത് 16.50 കിമീ. കൊച്ചിയിലെ എക്‌സ് ഷോറൂം വില 4.13 ലക്ഷം രൂപ മുതല്‍ .

Autobeatz