മുടിയില്‍ ഷാംപൂവിന്റെ തോത് അധികമായാലും പ്രശ്‌നമാണ്. അതിനാല്‍ ഷാംപൂ ഉപയോഗിച്ചാല്‍ നന്നായി മുടി കഴുകാന്‍ ശ്രദ്ധിക്കണം. ദിവസേന മുടി കഴുകുന്നത് ഈ മഴക്കാലത്ത് നല്ലതല്ല. അതിനാല്‍ കുറഞ്ഞത് ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും മുടി കഴുകുക.
[]മഴക്കാലത്ത് മുടിക്ക് വേണം പ്രത്യേക പരിചരണം. മഴ കാണുമ്പോള്‍ ഒന്ന് നനയാനും മുടി അഴിച്ചിട്ട് തിമര്‍ക്കാനുമെല്ലാം തോന്നും. പക്ഷേ, മഴ കഴിഞ്ഞാലും മുടി വേണം എന്നോര്‍ത്ത് വേണം ഇതൊക്കെ ചെയ്യാന്‍.
മണ്‍സൂണ്‍ കാലത്ത് മുടിയുടെ സംരക്ഷണത്തിനായി ഇതാ ചില ടിപ്‌സുകള്‍:[]
1. വീര്യം കുറഞ്ഞ ഷംപൂ വേണം മുടിയില്‍ തേക്കാന്‍. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഷാംപൂ വിപണിയില്‍ സുലഭമാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് സ്ഥിരമായി ഉപയോഗിക്കുക.
പക്ഷേ, മുടിയില്‍ ഷാംപൂവിന്റെ തോത് അധികമായാലും പ്രശ്‌നമാണ്. അതിനാല്‍ ഷാംപൂ ഉപയോഗിച്ചാല്‍ നന്നായി മുടി കഴുകാന്‍ ശ്രദ്ധിക്കണം. ദിവസേന മുടി കഴുകുന്നത് ഈ മഴക്കാലത്ത് നല്ലതല്ല. അതിനാല്‍ കുറഞ്ഞത് ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും മുടി കഴുകുക.
മുടിയില്‍ ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഓയില്‍ തേച്ച് രണ്ട് മൂന്ന് മണിക്കൂറിന് ശേഷം കഴുകി കളയുക. ഓയില്‍ ചെയ്യുന്നത് മുടി വരണ്ടുപോകുന്നത് തടയും.
2. രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ അധികം മുടിയില്‍ ഉപോയഗിക്കാതിരിക്കുക. ഇത് മുടിക്കും തലയോട്ടിക്കും കേടാകും.
3. അഴുക്ക് കളയാന്‍ മുടിയില്‍ ബ്രഷ് ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് അഭികാമ്യമല്ല. ഇത് മുടിയുടെ വേരുകള്‍ക്ക് ദോഷകരമാണ്. ചീപ്പ് ഉപയോഗിക്കുമ്പോള്‍ പല്ല് വിട്ട ചീപ്പ് ഉപോയിഗിക്കാന്‍ ശ്രദ്ധിക്കണം.
4. കഴിയുന്നതും ഹെയര്‍ സ്‌പ്രേ പോലുള്ള വസ്തുക്കള്‍ മുടിയില്‍ പൂശാതിരിക്കുക. താത്കാലിക സൗന്ദര്യം ഇത് നല്‍കുമെങ്കിലും പിന്നീട് ഇത് ഗുരുതരമായ ആര്യോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇനി ഉപയോഗിച്ചാല്‍ തന്നെ മുടി നന്നായി കഴുകി വൃത്തിയാക്കണം.
5. നനഞ്ഞ മുടി കെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. മുടി നനഞ്ഞിരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും. പുറത്ത് പോകുമ്പോള്‍ ഒരു ടവ്വല്‍ ബാഗില്‍ വെക്കുന്നത് നല്ലതാണ്.