[share]
[]ബംഗ്ലാദേശ്: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയുടെ പ്രകടനത്തില്‍ തങ്ങള്‍ അല്പം ആശങ്കയിലാണെന്ന് സമ്മതിച്ചു കഴിഞ്ഞു ലങ്കന്‍ വൈസ് ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍.
എങ്കിലും ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ തകര്‍ക്കാന്‍ ലസിത് മലിംഗയെപ്പോലുള്ള കരുത്തുറ്റ ബൗളര്‍മാര്‍ ഉണ്ടെന്ന് ചണ്ഡിമല്‍ പറയുന്നു.
ഇന്ത്യന്‍ ടീം മികച്ചതാണ്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി അവര്‍ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. കോഹ്‌ലിയുടെ ബാറ്റിങ് രീതിയും അതില്‍ ഏറെ മുന്നിലാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ തന്നെ തിളങ്ങിയാല്‍ മാത്രമേ മത്സരം ഓരോ ടീമിനും ഗുണകരമാവുകയുള്ളൂ.
ബാറ്റിങ് സൈഡ് നല്ലതാണെന്നത് ഇന്ത്യക്ക് കരുത്ത് പകരും. എന്നാല്‍ അതേ പോലെ തന്നെ ഞങ്ങളുടെ ബൗളിങ് സൈഡും പ്രതീക്ഷ നല്‍കുന്നതാണ്.