| Tuesday, 2nd January 2024, 6:16 pm

കേരള ഗവര്‍ണര്‍ നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണം: ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതാണ് ഉചിതമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും പോളിറ്റ്ബ്യൂറോ മെമ്പറുമായ ബൃന്ദ കാരാട്ട്.

”ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില്‍ വരണം. 2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്.ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം മത്സരിക്കട്ടെ”,ബൃന്ദ കാരാട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതായിരിക്കും അദ്ദേഹത്തിന് കൂടുതല്‍ ഉചിതം.ബി ജെ പി ടിക്കറ്റില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സീറ്റില്‍ മത്സരിക്കാമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഗവര്‍ണര്‍ അത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്, ഓരോ ദിവസവും പരസ്യ പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ എന്ന പദവിയുടെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെയും തരംതാഴ്ത്തുകയല്ല ചെയ്യേണ്ടതെന്നും മുന്‍ രാജ്യസഭ എം.പി കൂടിയായ ബൃന്ദ കാരാട്ട് പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സമയത്ത് മുഖ്യമന്ത്രി തന്റെ കാര്‍ ആക്രമിക്കുവാന്‍ ഗുണ്ടകളെ നിയോഗിച്ചുവെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്പോരിന് തുടക്കം കുറിച്ചത്.

ഗവര്‍ണര്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പു വെക്കാത്തത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Content Highlight:  Brinda Karat wants Kerala Governor to come directly into electoral politics

We use cookies to give you the best possible experience. Learn more