| Monday, 23rd September 2019, 8:40 pm

പ്രിയപ്പെട്ട സംസ്ഥാനം ഇനി അറിയപ്പെടുക ലിഞ്ചിസ്ഥാന്‍ എന്ന്; 'സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ലെന്നും വൃന്ദാകാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രമസമാധാനം ഇല്ലെന്നും ഇവിടെ ലിഞ്ചിസ്ഥാനായെന്നും സി.പി.ഐ.എം നേതാവ് വൃന്ദാകാരാട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജാര്‍ഖണ്ഡില്‍ ക്രമസമാധാനം പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമാണ്. ഒരു ആള്‍ക്കൂട്ട ആക്രമത്തിന് ശേഷം സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. അവര്‍ ഇരകള്‍ക്കൊപ്പമല്ല, കുറ്റവാളികള്‍ക്കൊപ്പമാണ്. ഈ സന്ദേശം പ്രചരിച്ചതോടെ നമ്മുടെ പ്രിയപ്പെട്ട ജാര്‍ഖണ്ഡ് ഇനി ലിഞ്ചിസ്ഥാന്‍ എന്നാണ് അറിയപ്പെടുക’, വൃന്ദാകാരാട്ട് എ.എന്‍.ഐ യോട് പറഞ്ഞു.

ദേശീയ പൗരത്വപട്ടികയില്‍ നിന്നും ഒരു ഹിന്ദുവിനെ പോലും പുറത്താക്കിയിട്ടില്ലെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്ർറെ പ്രസ്താവനയോട് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും വൃന്ദാകാരാട്ട് പ്രതികരിച്ചു.

ഹൗദി മോദി പരിപാടിയിലൂടെ രാജ്യം എന്താണ് നേടുന്നതെന്നും അമേരിക്കയെ കേന്ദ്രബിന്ദുവാക്കിയുള്ള വിദേശകാര്യനയം രാജ്യ താത്പര്യം മാനിച്ചല്ലെന്നും വൃന്ദാകാരാട്ട് അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more