ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് ഞെട്ടിക്കുന്ന തോല്‍വി. ആറു ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രൈറ്റണ്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തിയത്.
ബ്രൈറ്റണ്‍ന്റെ ഹോം ഗ്രൗണ്ടായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-2-1-2 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ആതിഥേയര്‍ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു ടോട്ടന്‍ഹാം പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 11ാം മിനിട്ടില്‍ ജാക്ക് ഹിന്‍ഷല്‍വുഡ് ആണ് സന്ദര്‍ശകരുടെ ഗോളടിമേളക്ക് തുടക്കം കുറിച്ചത്. 23ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജാവോ പെഡ്രൊ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇതില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സന്ദര്‍ശകര്‍ മുന്നിട്ട് നില്‍ക്കുകയായിരുന്നു.
മത്സരത്തിലെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു.,63ാം മിനിട്ടില്‍ പെര്‍വീസ് എസ്റ്റുപിനാന്‍ ബ്രൈറ്റണ്‍ന്റെ മൂന്നാം ഗോള്‍ നേടി. 75ാം മിനിട്ടില്‍ വീണ്ടും പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് പെഡ്രൊ ബ്രെറ്റണ്‍ന്റെ നാലാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി.
അലെജൊ വെലിസ്, ബെന്‍ ഡേവിസ് എന്നിവരുടെ വകയായിരുന്നു സ്പ്ര്‍സിന്റെ ഗോളുകള്‍.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ 4-2ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു ബ്രെറ്റണ്‍.
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 11 വിജയവും മൂന്നു സമനിലയും അഞ്ചു തോല്‍വിയും അടക്കം 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രൈറ്റണ്‍.
തോറ്റെങ്കിലും ഇത്ര തന്നെ മത്സരങ്ങളില്‍ 11 വിജയവും മൂന്നു സമനിലയും അഞ്ചു തോല്‍വിയും അടക്കം 36 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്രൈറ്റണ്‍.
ഡിസംബര്‍ 31ന് ബേണ്‍ മൗത്തിനെതിരെയാണ് സ്പര്‍സിന്റെ അടുത്ത മത്സരം. ജനുവരി മൂന്നിന് വെസ്റ്റ് ഹാം ബ്രൈറ്റണനേയും നേരിടും.
Content Highlight: Brighton beat Tottenham Hotspur.