ദുബായ്: പത്തു ലക്ഷം ദിര്‍ഹം അടങ്ങിയ ബ്രീഫ് കേസ് തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇറാനിയന്‍ വ്യവസായിയുയുടെ കൈവശമുണ്ടായിരുന്ന ബ്രീഫ് കേസാണ് രണ്ടു പേര്‍ തട്ടിയെടുത്തത്.
പിടിയിലായ ദുബായില്‍ സന്ദര്‍ശക വിസയിലെത്തിയ ഒരു ഒരു അറബ് വംശജനവും സുഹൃത്തും കേസില്‍ വിചാരണ നേരിടുകയാണ്.
മോഷ്ടിച്ച തുകയില്‍ 450,000 ദിര്‍ഹം ഒരു ആഫ്രിക്കന്‍ വംശജനില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഈ തുക മോഷ്ടിച്ചതാണെന്ന് അറിയുമായിരുന്നെന്നും കോടതിയല്‍ വാദമുയര്‍ന്നു.
ഇരുവരും ചേര്‍ന്ന് ഈ ഇറാനിയന്‍ ബിസിനസുകാരെ പണമിടപാട് നടത്താനെന്ന വ്യാജേന സ്ഥലത്തെത്തിച്ച് പണം തട്ടുകയായിരുന്നു. ജൂണ്‍ 17 നാണ് സംഭവം നടന്നത്.
‘ഒരു വാണിജ്യ ഇടപാട് നടത്താനായി ആദ്യത്തെ പ്രതിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കാണാന്‍ പോയി. ഒരു ബ്രീഫ് കെയ്‌സില്‍ 10 ലക്ഷം ദിര്‍ഹം ഞാന്‍ കൊണ്ടു വന്നിരുന്നു. അവിടെ കാറില്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ വേഷത്തിലെത്തിയ ആഫ്രിക്കന്‍ സ്വദേശി എന്നെ ഓഫീസിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ പെട്ടന്ന് എന്റെ ബ്രീഫ് കേസ് തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു,’ 38 കാരനായ ഇറാനിയന്‍ വ്യവസായി പറഞ്ഞു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു മറ്റൊരു വ്യവസായി പരാതിക്കാരന്റെ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു തുര്‍ക്കി സ്വദേശിയുമായി ചേര്‍ന്ന് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. സെപ്റ്റംബര്‍ 22 നാണ് കേസിലെ വിധി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ