| Monday, 25th December 2017, 10:41 am

സംസ്ഥാനത്തെ നൂറിലധികം പാലങ്ങള്‍ അപകടാവസ്ഥയില്‍; അടിയന്തിര നടപടിയെടുക്കണമെന്ന് വിദഗ്ധ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കേരളത്തിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ അപകടഭീഷണിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പാലങ്ങളുടെ സുരക്ഷവിവരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിരിക്കുകയാണ്. പാലങ്ങളുടെ അവസ്ഥ സംബന്ധിച്ച റോഡ്‌സ് ആന്റ് ബ്രിഡ്ജസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

പാലങ്ങള്‍ അടിയന്തിരമായി പൊളിച്ച് പണിയണമെന്ന് അന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പൊതുമരാമത്ത് വിഭാഗത്തിന് കീഴില്‍ 2249 പാലങ്ങളാണുള്ളത്. സാങ്കേതിക പരിശോധന പ്രകാരം ദേശീയ പാതകളില്‍ നിലനില്‍ക്കുന്ന പാലങ്ങളില്‍ ഭൂരിഭാഗവും അപകടഭീക്ഷണി നേരിടുന്നവയാണ്.

കേരളത്തില്‍ വിവിധയിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് കാരണം വീതികുറഞ്ഞ പാലങ്ങളാണെന്ന ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ളത്. ഏകദേശം ഇരുപതിലധികം പാലങ്ങളാണ് ഈ ജില്ലകളില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതെന്നാണ് വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തില്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more