മിയാമി: നൂറുവര്‍ഷം ആയുസ്സുപറഞ്ഞ നടപ്പാലം തകര്‍ന്ന് വീണ് ഫ്‌ളോറിഡയില്‍ മരിച്ചത് നാലുപേര്‍. അപകടത്തില്‍ എട്ടോളം വാഹനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.
ഫ്‌ളോറിഡ ഇന്‍ര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പത്തുപേരേ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
റോഡിനുമുകളിലുള്ള നടപ്പാലമാണ് തകര്‍ന്നുവീണത്. ട്രാഫിക് സിഗ്നനലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട സമയത്താണ് അപകടമുണ്ടായത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആറുമണിക്കൂര്‍ കൊണ്ട് 174 അടി നീളമുള്ള ഈ പാലം എട്ടുവരി പാതയ്ക്ക് മുകളിലൂടെ നിര്‍മ്മിച്ചത്. കൊടുങ്കാറ്റിനെപ്പോലും തടുത്തുനിര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ പാലമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
14 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച നടപ്പാലത്തിന് 100 വയസ്സുവരെയാണ് അധികൃതര്‍ ആയുസ്സുപ്രഖ്യാപിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വിദ്യാര്‍ഥി റോഡ് മുറിച്ച് കടക്കവേ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിര്‍മ്മിക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നത്.