വര്‍ക്കല: വര്‍ക്കലയിലെ കല്ലമ്പലത്തില്‍ വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ വെട്ടി കൊലപ്പെടുത്തി. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജുവാണ് (61) വിവാഹപ്പന്തലില്‍ കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ സുഹൃത്താണെന്ന് പൊലീസ് പറയപ്പെടുന്ന ജിഷ്ണു, സഹോദരന് ജിജിന് എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സമീപവാസികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.
ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വെച്ച് മകളായ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് അര്‍ധരാത്രി പിതാവിന്റെ കൊലപാതകം നടക്കുന്നത്.
ജിഷ്ണു സഹോദരനും സുഹൃത്തുക്കളോടുമൊപ്പം രാജുവിന്റെ വീട്ടിലെത്തുകയും വഴക്കുണ്ടാക്കുകയുമായിരുന്നു. ഇതിനിടയില്‍ ജിജിന് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജു മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തുകയും
ജിഷ്ണു, ജിജിന്, ശ്യാം, മനു എന്നീ നാല് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
content highlights: Bride’s father killed on wedding day at Varkala; Four people are in custody