Kerala News
തിരുവനന്തപുരത്ത് നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 03, 03:54 am
Monday, 3rd July 2023, 9:24 am

തിരുവനന്തപുരം: തിരുവനന്തപുരം പന്നിയോട് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണിച്ചാന്‍കുഴി സ്വദേശി വിപിന്റെ ഭാര്യ സോനയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 ദിവസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്നലെ രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭര്‍ത്താവ് വിപിന്‍ ആണ് ഭാര്യയെ തൂങ്ങി കിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

15 ദിവസം മുന്‍പായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

Content Highlight: Bride found death inside home in thiruvananthapuram