ജനുവരി 17ന് വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. എന്നാല്‍ അതിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ ബ്രയാന്‍ ലാറ തങ്ങളുടെ ക്രിക്കറ്റിന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
നാഷണല്‍ ടീമില്‍ കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് മുന്‍ താരം എടുത്തുപറഞ്ഞു. 2023 ഐ.സി.സി ലോകകപ്പില്‍ യോഗ്യത നേടുന്നതിന് ടീം പരാജയപ്പെട്ടത് ലാറ ചൂണ്ടിക്കാണിച്ചു. ഇതേത്തുടര്‍ന്ന് 2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായിരിക്കുകയാണ്.
നല്ല ഓഫറുകള്‍ സ്വീകരിക്കുന്നതിന് കളിക്കാരെ ലാറ കുറ്റപ്പെടുത്തിയില്ല. പക്ഷേ ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ നാഷണല്‍ ക്രിക്കറ്റിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ നിലനിര്‍ത്തുന്നതില്‍ യുവതാരങ്ങളുടെ പങ്ക് വലുതാണെന്നും ലാറ എടുത്ത് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെ ഉള്ള പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഉപദേഷ്ടാവാണ് 54കാരനായ ബ്രയാന്‍ ലാറ. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ താരങ്ങള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ ലഭിക്കുമ്പോഴും നാഷണല്‍ ടീമിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നമ്മള്‍ 18, 19 വയസ്സുള്ള യുവാക്കളെ മുറുകെ പിടിക്കാന്‍ ശ്രമിക്കണം. താരങ്ങള്‍ ഐ.പി.എല്ലിലേക്ക് പോകുന്നു എങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെക്കുറിച്ച് ഞാന്‍ പറയുന്നതില്‍ കാര്യമില്ല. ഇത് അവരുടെ മാത്രം തെറ്റല്ല,’ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ പ്രാധാന്യം കളിക്കാരോട് ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത ലാറ വിശദീകരിച്ചു.
Content highlight: Brian Lara Say’s franchise cricket for West Indies cricket’s downfall