ഈ വർഷം മലയാളത്തിൽ ഇറങ്ങാനുള്ള സിനിമകളിൽ പ്രേക്ഷകർ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ഭ്രമയുഗം. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതുവത്സര ദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം നടൻ അർജുൻ അശോകന്റെ ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും മറ്റൊരു പോസ്റ്റർ കൂടെ പുറത്തു വിട്ടിരിക്കുകയാണ് ടീം ഭ്രമയുഗം.
നടൻ സിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൈയിൽ തീപ്പന്തമേന്തി ദേഹമാസകലം രക്തമൊലിച്ചു നിൽക്കുന്ന സിദ്ധാർത്ഥിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. മുൻ പോസ്റ്ററുകൾ പോലെ തന്നെ പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പുതിയതും ഇറങ്ങിയിട്ടുള്ളത്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് വേണ്ടി ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പുതുവര്‍ഷ ദിനത്തില്‍ മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ആ പോസ്റ്ററിന് വന്‍ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ സിനിമയാണ് ഇത്. ഓഗസ്റ്റ് 17നായിരുന്നു ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.
ലൊക്കേഷനില്‍ നിന്നുമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടുകൊണ്ടായിരുന്നു അവര്‍ പാക്കപ്പ് വിവരം പങ്കുവെച്ചിരുന്നത്. ചിത്രം മുഴുവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ടി.ഡി. രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍ (ഡയറക്ടര്‍), പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് : മെല്‍വി ജെ., പി.ആര്‍.ഒ: ശബരി.
Content Highlight: Bramayugam Movie New Poster Of Sidharth Bharathan